logo
welcome

സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി ''ആമയും മുയലും '' യൂടൂബ് ചാനൽ

ആമയുടെയും മുയലിന്റെയും കഥ നമുക്കേവർക്കും സുപരിചിതമായ ഒന്നാണല്ലോ. തത്വത്തിൽ ആമ വിജയിച്ചതിനു ശേഷം മുയലും ഫിനിഷിംഗ് പോയിന്റ് പിന്നിട്ടു എന്ന് നമുക്ക് അനുമാനിക്കാം. അതിന് ഇരുവരും എടുത്ത സമയമായിരുന്നു പ്രധാനം. സംരംഭകത്വവുമായി ചേർത്ത് വായിക്കുമ്പോൾ ഈ കഥയ്ക്ക് ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും. നിരവധി തോൽവികളെയും പ്രതിസന്ധികളെയും മറികടന്ന് ആമയെപ്പോലെ പതിയെ വിജയിച്ച സംരംഭകരും, സ്മാർട് വർക്കിലൂടെയും, വേറിട്ട ആശയത്തിലൂടെയും വേഗത്തിൽ സഞ്ചരിക്കുന്ന മുയലിനെപ്പോലെ വളർന്ന സംരംഭകരും കാണും. പതിയെ ആയാലും വേഗത്തിലായാലും സംരംഭകരുടെ വിജയേതി ഹാസങ്ങൾ ഏതൊരാൾക്കും പ്രചോദനമേകുന്നതാണ്.ഇവിടെയാണ് ' ആമയും മുയലും ' എന്ന യൂടൂബ് ചാനലിന്റെ പ്രസക്തി. സംരംഭക ജീവിതത്തിൽ ആമയെപ്പോലെയോ മുയലിനെപ്പോലെയോ വിജയിച്ച സംരംഭകനാണോ നിങ്ങൾ, നിങ്ങളുടെ കഥ ഒരാളെയെങ്കിലും പ്രചോദിപ്പിക്കുന്നതാണോ... എങ്കിൽ നിങ്ങളുടെ വിജയ പരാജയ കഥകൾ *തികച്ചും സൗജന്യമായി മികച്ച ദൃശ്യാവതരണത്തിലൂടെ ' ആമയും മുയലും ' ചാനലിലൂടെ ജനങ്ങളിലേക്കെത്തിക്കാം. പകരം നിങ്ങൾ ചെയ്യേണ്ടത് സംരംഭക ജീവിതത്തിലെ ഏതാനും മണിക്കൂർ ഞങ്ങൾക്കു വേണ്ടി വിട്ടുതരിക.

 ഈ ഷോയ്ക്കു പിന്നിൽ കേരളത്തിലെ പ്രമുഖ എൻട്രപ്രണേറിയൽ ട്രെയ്നറും, കോർപ്പറേറ്റ് കോച്ചും, സമഗ്ര എന്ന സംരംഭകത്വ പരിശീലനക്കളരിയുടെ സാരഥിയുമായ ശ്രീ. മധു ഭാസ്ക്കരൻ സാറിന്റെ മെന്റെറിംഗും, കേരളത്തിലെ പ്രമുഖ വ്ലോഗറായ ഇബാദു റഹ്മാന്റെ ഛായാഗ്രഹണവും, അവതാരകനായ ലോൺമാർക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്താരാഷ്ട്ര ലോൺട്രി, ഡ്രൈ ക്ലീനിംഗ് മെഷിനറി, മാനുഫാക്ചറിംഗ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ജോബി കെ എം എന്ന സംരംഭകനുമുണ്ട്. ആ റോളം സംരംഭങ്ങൾ വിജയിപ്പിച്ച ഒരു സംരംഭകൻ അവതാരകനായെത്തുന്ന ഷോ എന്ന ഖ്യാതിയും ആമയും മുയലിനും സ്വന്തം. ഷോയ്ക്ക് വേദിയാകുന്നത് ഹോട്ടൽ സ്പാൻ ഇന്റർനാഷണൽ, കൊച്ചി.

ഒക്ടോബർ ആദ്യവാരം മുതൽ 'ആമയും മുയലും' ഓട്ടമത്സരം തുടങ്ങുകയാണ് നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സ്നേഹവും ആമയും മുയലും എന്ന ഞങ്ങളുടെ ഷോയ്ക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു

https://www.youtube.com/channel/UCdMII92wkH0IZTnQeL5EArg