ലോണ്ടറി സര്‍വീസിലൂടെ കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ അഥവാ അലക്കി വെളുപ്പിച്ച വസ്ത്രങ്ങള്‍ ഇസ്തിരിയിടാതെ ആരും ഉപയോഗിക്കാറില്ല. ഇത് മറ്റൊരു വിധത്തില്‍ പറയാന്‍ കഴിയും. അതായത് ലോണ്ടറി സര്‍വീസ്. വസ്ത്രങ്ങള്‍, ഇസ്തിരിയിടല്‍ (അയണിംഗ്) എന്നിവ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇസ്തിരിയിടല്‍ എന്ന അയണിംഗ് നമ്മള്‍ കാണുന്നതുപോലെയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്നതുപോലെയോ നിസ്സാരമായ ഒരു കാര്യമല്ല. നമൂക്കറിയാം എല്ലാ വസ്ത്രങ്ങളും ഒരുപോലെയല്ല, കോട്ടന്‍, പോളിസ്റ്റര്‍, വുളന്‍ തുടങ്ങി വിവിധ തരം വസ്ത്രങ്ങളുണ്ട്. ഓരോതരം വസ്ത്രങ്ങള്‍ക്കും ഓരോതരം ഇസ്ത്തിരി (അയണിംഗ്) യാണു വേണ്ടത്. ഏകദശം എട്ടു (തരം അയണിംഗ് ഉണ്ട്. കോട്ടന്‍. ലിനന്‍,വൂള്‍.സില്‍ക്ക്, പോളിസ്റ്റര്‍. നൈലോണ്‍. അനസെറ്റേറ്റ്, അക്രിലിക എന്നിങ്ങനെ പൊതുവേ ലോകത്തില്‍ എട്ടു വിഭാഗത്തില്‍പ്പെട താണിത്തരങ്ങളാണുള്ളത്. കോട്ടുനില്‍ പെടുന്നതാണ് ഡെനിം, മസ്ലിന്‍, കാലിക്കോ.ചിന്‌സ് എന്നിവ.അതുപ്പോലെ വൂളനിൽ പെടുന്നതാണ് കഷ്മാരെ, ഫ്‌ലാണേല്‍ എന്നിവ. മേല്‍പ്പറഞ്ഞ എട്ടുതരം വസ്ത്ര വിഭാഗങ്ങള്‍ക്കും. ഉപവിഭാഗങ്ങള്‍ക്കും അയണിം ചെയ്യുന്ധേള്‍ (ഇസ്തിരിയിടുമ്പോള്‍) ഓരോന്നിനും ഓരോ വിധമാണ് വേണ്ടത്. ഒരേ ചൂടില്‍ അയണിംഗ് പറ്റില്ല, എന്നു മാത്രമല്ല എട്ടു വസ്ത്രങ്ങളും ഒരേ ചൂടില്‍ അയണിംഗ് പാടില്ല. സാധാരണ വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ 220 ഡിഗ്രി വരെയാണ് ചൂട്. അതിനപ്പുറം പോയാല്‍ വസ്ത്രം കരിയും. ഓരോ വസ്ത്രങ്ങള്‍ക്കും അതിനുമാത്രം അനുയോജ്യമായ അയണിംഗ് ആണു വേണ്ടത്. എന്നുവച്ചാല്‍ കോട്ടന്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന അതേ ചൂടിലും ഈഷ്മാവിലും സില്‍ക്ക്, പോളിസ്റ്റര്‍, വൂളന്‍ വസ്ത്രങ്ങള്‍ക്ക് അയണിംഗ് പാടില്ല. അങ്ങിനെ ചെയ്താല്‍ അവ ചൂടിന്റെ തിവ്രതകൊണ്ടുതന്നെ കരിഞ്ഞുപോകും.അതുകൊണ്ട് ഇസ്തിരിയിടല്‍ എന്ന അയണിംഗിനെ അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണം.
